തച്ചനാട്ടുകര: കാണാതായ യുവാവിെൻറ മൃതദേഹം കിണറ്റിൽ കണ്ടെത്തി. നാട്ടുകൽ അമ്പത്തിയഞ്ചാംമൈലിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച കാണാതായ ചേലാക്കോടൻ നാസറിെൻറ മകൻ ആഷിഫിെൻറ (20) മൃതദേഹമാണ് വീടിനു സമീപത്തെ പണി നടക്കുന്ന കെട്ടിടത്തിന് തൊട്ടടുത്ത കിണറ്റിൽ കണ്ടെത്തിയത്. മണ്ണാർക്കാട് നിന്ന് അഗ്നി രക്ഷ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നാട്ടുകൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.