കോട്ടക്കൽ: ഭാര്യ മരിച്ച് ദിവസങ്ങൾക്കുള്ളിൽ ഭർത്താവും മരിച്ചു. ചാപ്പനങ്ങാടി സ്വദേശി പുത്തൻപീടിയക്കൽ പി.പി. അബ്ദുൽ മനാഫാണ് (50) മരിച്ചത്. ഭാര്യ പള്ളിയാലിത്തൊടി സൈനബ നവംബർ 30ന് മരിച്ചിരുന്നു. മക്കൾ: സുഹൈല, മുഹമ്മദ് ശഫീഖ്, ജുമൈല, അബ്ദുറഹ്മാൻ. മരുമകൻ: നവാസ് ശരീഫ്.