ആലത്തൂർ: ചിറ്റിലംചേരി കടമ്പിടിയിൽ ബൈക്ക് മരത്തിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. മുടപ്പല്ലൂർ തെക്കുംചേരിയിൽ പ്രേമകുമാരെൻറ മകൻ അഭിഷേക് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചിറ്റടിയിൽ രതീഷിെൻറ മകൻ ചാലഞ്ചിന് (19) പരിക്കേറ്റു. നെന്മാറയിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥികളാണിവർ. ക്ലാസ് കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകും വഴി തിങ്കളാഴ്ച വൈകീട്ട് 4.15 നാണ് അപകടം. അഭിഷേകാണ് ബൈക്ക് ഓടിച്ചിരുന്നത്. ചാലഞ്ചിനു കാലിനാണ് പരിക്ക്.