ബാലുശ്ശേരി: സ്വാതന്ത്ര്യ സമര സേനാനിയും മദ്യനിരോധന സമിതി പ്രവർത്തകനുമായിരുന്ന പനങ്ങാട് തിരുവാഞ്ചേരി പൊയിൽ പുതുക്കിടിയിൽ ഒ.വി. പിറുങ്ങൻ (93) നിര്യാതനായി. സ്വാതന്ത്യസമരത്തിൽ പങ്കെടുത്തെങ്കിലും സ്വാതന്ത്യസമര പെൻഷൻ വേണ്ടെന്ന് ശഠിച്ച പിറുങ്ങൻ മദ്യനിരോധന സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിച്ച് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. കേളപ്പജിയുടെ സഹായി പ്രവർത്തിച്ചിട്ടുണ്ട്. ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആചാര്യ വിനോബഭാവെ കോഴിക്കോട് വന്നപ്പോൾ അദ്ദേഹത്തോടൊപ്പം പദയാത്രയിലും പങ്കെടുത്തിരുന്നു. ബാലുശ്ശേരിയിലെ വിദേശ മദ്യഷാപ്പ് സമരത്തിലും മുമ്പന്തിയിലുണ്ടായിരുന്ന ഒ.വിക്ക് 2019ൽ ബാപ്പുജി ട്രസ്റ്റ് മഹാത്മ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: രാധ. മക്കൾ: ബാലഗോപാലൻ (റിട്ട. കെ.എസ്.ഇ.ബി), ചന്ദ്രദാസൻ, പരേതനായ ഭരതൻ. മരുമക്കൾ: രാധ, രജനി.