തിരൂരങ്ങാടി: വെള്ളിയാമ്പുറം ചൂലൻകുന്ന് മണ്ണാൻകണ്ടി പരേതനായ ആണ്ടിയുടെ ഭാര്യ മുണ്ടി (70) പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ പൊള്ളലേറ്റ നിലയിൽ കാണുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. മക്കൾ: ഹരിദാസൻ, ലത, സതി, മിനി, പരേതനായ രാജൻ. മരുമക്കൾ: സദാനന്ദൻ, മണി, രാജൻ, ലീല, സൗമ്യ. സഹോദരങ്ങൾ: രവി, ഗോപാലൻ.