വടക്കഞ്ചേരി: ദേശീയ പാത പന്തലാംപാടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ മരിച്ചു.പന്തലാംപാടം രക്കാണ്ടി വഴിയിൽ കാക്കാനിയിൽ കെ.ജെ. വർക്കിയാണ് (65) മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴേകാലോടെ പള്ളിക്കു സമീപമായിരുന്നു അപകടം. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.വടക്കഞ്ചേരി പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. വർക്കിയുടെ ഭാര്യ: മാലാപറമ്പ് പൂവ്വത്തിങ്കൽ കുടുംബാംഗം ഷൈല. മക്കൾ: വിൻസ് (ദുബൈ), ഡോ. ജിൻസ് (ഫ്രഫസർ, സെൻറ് അലോഷ്യസ് കോളജ്, എൽത്തുരുത്ത്, തൃശൂർ), ഫാ. ഷിൻസ് കാക്കാനിയിൽ (പാലക്കാട് രൂപത). മരുമക്കൾ: പ്രിൻസി വിൻസ്, ചിഞ്ചു ജിൻസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പന്തലാംപാടം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.