പുതുനഗരം: പുതുനഗരം - കൊല്ലങ്കോട് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊല്ലങ്കോട് തെക്കേ പാവടി ഉദയകുമാറിെൻറ (ഉദയകുമാർ മെഡിക്കൽസ് കൊല്ലങ്കോട്) മകൻ വിജയ് മുരുകൻ (21) ആണ് മരിച്ചത്. വിരിഞ്ഞിപ്പാടത്ത് ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് അപകടം.പുതുനഗരം ഭാഗത്തു നിന്ന് കെല്ലങ്കോട്ടിലെ വീട്ടിലേക്ക് ബൈക്കിൽ വരുകയായിരുന്ന വിജയ് മുരുകൻ വിരിഞ്ഞിപ്പാടത്ത് ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ വിജയ് മുരുകനെ പുതുനഗരം പൊലീസ് ജീപ്പിൽ പാലക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന പ്രശോഭിനും രണ്ടു ബന്ധുക്കൾക്കും പരിക്കേറ്റു. ഇവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഗീതാ റാണി. സഹോദരൻ: ജയറാം.