കടമേരി: ഖത്തർ കെ.എം.സി.സി സംസ്ഥാന കൗൺസിലറും കടമേരി റഹ്മാനിയ്യ ഖത്തർ കമ്മിറ്റി ട്രഷററുമായ എളയടത്തെ മരുന്നൂർ ഹമീദ് ഹാജിയുടെ ഭാര്യ രയരോത്ത് നസീമ ഹജ്ജുമ്മ (50) നിര്യാതയായി. പരേതരായ വില്യാപ്പള്ളി ചേരിപ്പൊയിൽ രയരോത്ത് അബ്ദുല്ല ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകളാണ്. മക്കൾ: ഡോ. ആതിക (ഹമദ് ഹോസ്പിറ്റൽ, ഖത്തർ), മുഹമ്മദ് (ഖത്തർ). മരുമക്കൾ: മുഹമ്മദ് സജീർ പുത്തൻപുരക്കൽ (ഖത്തർ), അർഷിദ (കോട്ട്മുക്ക്). സഹോദരങ്ങൾ: രയരോത്ത് മൂസ ഹാജി, ഹംസ ഹാജി, ഹകീം, ഹനീഫ്, സാറ മലോൽ, സലീന മയ്ത്തായ, താഹിറ (വാണിമേൽ).