ആലത്തൂർ: കുളിക്കാൻ പോയ യുവാവിനെ വീടിനടുത്ത പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പാളൂർ കൂട്ടമൂച്ചിയിൽ എൽ.ഐ.സി ഏജൻറ് ചന്ദ്രെൻറ മകൻ സതീന്ദ്രൻ (35) ആണ് മരിച്ചത്. അപസ്മാര രോഗിയാണെന്ന് പറയുന്നു. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. വെള്ളിയാഴ്ച താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ കൂട്ട മൂച്ചി പൊതു ശ്മശാനത്തിൽ സംസ്കരിക്കും. മാതാവ്: സരള. സഹോദരങ്ങൾ: സജീന്ദ്രൻ (റെയിൽവേ) സുധീന്ദ്രൻ (എയർ ഫോഴ്സ്).