മല്ലപ്പള്ളി ഈസ്റ്റ്: കൊല്ലാത്തോട്ടത്തിൽ പരേതരായ കെ.സി. ചാണ്ടിയുടെയും മറിയാമ്മയുടെയും മകൾ ഡോ. അന്നമ്മ ചാണ്ടി (95) ഡൽഹിയിൽ നിര്യാതയായി. യു.പി ഗവൺമെന്റ് ആരോഗ്യവകുപ്പിൽ ലഖ്നോ നഴ്സിങ് കോളജ് പ്രിൻസിപ്പലായി പ്രവർത്തിക്കവെ വിശിഷ്ട സേവനത്തിന് ഇന്ത്യൻ പ്രസിഡന്റിൽനിന്ന് നാഷനൽ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. സഹോദരങ്ങൾ: അമ്മുക്കുട്ടി (ഡൽഹി), പരേതരായ അലക്സാണ്ടർ, നൈനാൻ, തങ്കമ്മ, മേരിക്കുട്ടി, സാറാമ്മ. സംസ്കാരം പിന്നീട്.