കോഴിക്കോട്: പ്രൊവിഡൻസ് കോളജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ എ.സി. ജെറാൾഡ (88) നടക്കാവിലെ പ്രൊവിഡൻസ് കോൺവൻറിൽ നിര്യാതയായി. 1960 മുതൽ ഫിസിക്സ് അധ്യാപികയും ഹോസ്റ്റൽ വാർഡനും 1982 മുതൽ 1989 വരെ കോളജ് പ്രിൻസിപ്പലുമായിരുന്നു. മംഗലാപുരം സ്വദേശിനിയാണ്. ബുധനാഴ്ച അന്ത്യശുശ്രൂഷകൾക്കുശേഷം സിറ്റി സെൻറ് ജോസഫ്സ് ചർച്ചിൽ രാവിലെ 10ന് കുർബാന. ശേഷം മലാപ്പറമ്പിലെ പ്രൊവിഡൻസ് കോളജ് സെമിത്തേരിയിൽ സംസ്കരിക്കും.