ഫറോക്ക്: കള്ളിക്കൂടം കിഴക്കേവാൽപറമ്പിൽ ചങ്കണംകുന്നത്ത് ഹസൈനാർ (68) നിര്യാതനായി. ഫറോക്ക് മുനിസിപ്പൽ 15ാം ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡൻറ്, ഈസ്റ്റ് നല്ലൂർ തഖ്വീമുൽ ഇസ്ലാം സംഘം പ്രസിഡൻറ്, കള്ളിക്കൂടം മുഈനുൽ ഇസ്ലാം സംഘം മുൻ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ശമീർ (ദമാം), മുഹമ്മദ് ഷാഫി (സി.കെ. ഫർണിച്ചർ, മണ്ണൂർ), സാജിത, സാനിത. മരുമക്കൾ: അബ്ദുൽ ലത്തീഫ് (ചേലേമ്പ്ര), ഷാഹുൽ ഹമീദ് (രാമനാട്ടുകര), സൈഫുന്നീസ, ജുമൈല.