നടുവട്ടം: പാൽക്കമ്പനിക്ക് പിൻവശം ഡാനിഷ് നിവാസിൽ കുഞ്ഞഹമ്മദ്കോയ (കുഞ്ഞാദു, 70) നിര്യാതനായി. കോഴിക്കോട് ഇൻഡിപെൻഡൻസ് ക്ലബിനൊപ്പം ദീർഘകാലം പന്തുതട്ടിയ അദ്ദേഹം ടീമിെൻറ ക്യാപ്റ്റനായും സെക്രട്ടറിയായും നിറഞ്ഞുനിന്നു. കെ.ഡി.എഫ്.എ മുൻ എക്സിക്യൂട്ട് മെമ്പറുമായിരുന്നു. സൗദി അറേബ്യയിലെ യാംബുവിൽ ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: സാഹിദ, മക്കൾ: ഫെമിദ, ഫെബിന. മരുമക്കൾ: സാദത്ത്, നവാസ്. സഹോദരങ്ങൾ: അബ്ദുൽലത്തീഫ് (റിട്ട. സഹകരണ വകുപ്പ് ഇൻസ്പെക്ടർ), സഫിയ, പരേതനായ ആലിക്കോയ.