എകരൂൽ: എസ്റ്റേറ്റ്മുക്ക് മീത്തലെ വീട്ടിൽ കെ.കെ. മുഹമ്മദ് മാസ്റ്ററുടെ (റിട്ട. അധ്യാപകൻ, ബി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ, തുറയൂർ) ഭാര്യയും കൊളത്തൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപികയുമായ സഫിയ ടീച്ചർ (56) നിര്യാതയായി. ഇയ്യാട് പേടങ്ങൽ പരേതനായ അഹമ്മദ് ഹാജിയുടെയും കുഞ്ഞായിഷയുടെയും മകളാണ്. മക്കൾ: ബാഷിദ ബാനു, ഫസലുന്നിസ (പാലോറ എച്ച്.എസ്.എസ്), അഫ്സൽ (എച്ച്.ഐ.എം.യു.പി സ്കൂൾ, കൽപറ്റ). മരുമക്കൾ: ഫസലുറഹ്മാൻ കാന്തപുരം (എ.എം എൽ.പി സ്കൂൾ, നൂറാംതോട്), അൻവർ സാദത്ത് (ഈർപ്പോണ), ഹന്ന ജെബിൻ (പറമ്പിൻമുകളിൽ). സഹോദരങ്ങൾ: സുഹറ, സുബൈദ, റസിയ.