തിക്കോടി: ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിക്കോടി ബീച്ച് അയ്യിട്ട വളപ്പിൽ ബാബുവിെൻറ മകൻ സുധീഷ് (23) മരിച്ചു. ഞായറാഴ്ച രാത്രി എേട്ടാടെ തിക്കോടി -പുറക്കാട് റോഡിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് സ്വകാര്യ വാഹനക്കമ്പനിയിൽ ജോലിക്കാരനായിരുന്നു. തിങ്കളാഴ്ച കോഴിക്കോട്ട് ജോലിക്ക് ചേരാനിരിക്കെയാണ് അപകടം. മാതാവ്: പുഷ്പ. സഹോദരൻ: സുജേഷ്.