ഷൊർണൂർ: കള്ള് ചെത്തുന്നതിനിടെ തൊഴിലാളി പനയിൽ നിന്ന് വീണ് മരിച്ചു. ചളവറ തോട്ടത്തിൽ ബാലകൃഷ്ണെൻറയും സരോജിനിയുടെയും മകൾ മോഹനൻ (40) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് നാലരയോടെ വീട്ടിലെ പറമ്പിൽ തന്നെയുള്ള പനയിൽ കള്ള് ചെത്തുന്നതിനിടെ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ മോഹനനെ ചെർപ്പുളശ്ശേരിയിലെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷീജ. മക്കൾ: അനാമിക, തേജസ്. സഹോദരങ്ങൾ: ശിവശങ്കരൻ, ഗിരീഷ്, ദേവി, ബീന.