തിരുവമ്പാടി: വെട്ടിക്കാട്ട് ബേബിച്ചൻ (60) മംഗലാപുരത്ത് നിര്യാതനായി. ഭാര്യ: അന്നമ്മ (മണ്ണാർക്കാട് കൂത്തനാടിയിൽ കുടുംബാംഗം). മക്കൾ: ബൈജു (മാളചൗക്കി, മംഗലാപുരം), ബിന്ദു, ബീന. മരുമക്കൾ: ബബിത പാറയിൽ (കൂരാച്ചുണ്ട്), ജിനേഷ് കരിനാട്ട് (മഞ്ഞുവയൽ), ജമീഷ് ഇളംതുരുത്തിയിൽ (തിരുവമ്പാടി). സഹോദരങ്ങൾ: പരേതയായ അന്നമ്മ കോട്ടായിൽ (കുറവിലങ്ങാട്), പരേതനായ തൊമ്മച്ചൻ (തിരുവമ്പാടി), സ്റ്റനിസിലാവോസ് (തിരുവമ്പാടി), ഏലിക്കുട്ടി പഴേവീട്ടിൽ (തമ്പലമണ്ണ), ഫിലിപ്പ് (തിരുവമ്പാടി), ജോസഫ് (തിരുവമ്പാടി), മേരി മഞ്ഞക്കഴക്കുന്നേൽ (തിരുവമ്പാടി), ഡൊമിനിക് (തിരുവമ്പാടി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് മംഗലാപുരം മാളചൗക്കി വിമലാംബിക മാതാ പള്ളി സെമിത്തേരിയിൽ.