ആലത്തൂർ: ദേശീയപാതയിൽ എരിമയൂർ തോട്ടുപാലം ഭാഗത്ത് കാൽനടക്കാരൻ കാറിടിച്ച് മരിച്ചു. എരിമയൂർ തോട്ടുപാലം ചാത്തൻകോട് വീട്ടിൽ കൃഷ്ണെൻറ മകൻ പ്രഭാകരനാണ് (60) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. കൂലിപ്പണിക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. മാതാവ്: കാർത്യായനി. ഭാര്യ: ശകുന്തള. മക്കൾ: പ്രവീൺ, വിവിൻ, പ്രിൻസി. മരുമക്കൾ: കണ്ണൻ, സുജി, സൂര്യ. സഹോദരങ്ങൾ: സരോജിനി, രാധ, വസന്ത, പരേതനായ മണികണ്ഠൻ.