മാവൂർ: താത്തൂർ മഹല്ല് കാരണവരും മുസ്ലിം ജമാഅത്ത് താത്തൂർ സർക്കിൾ ഫിനാൻസ് സെക്രട്ടറിയുമായ താത്തൂർ പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് മാസ്റ്റർ (70) നിര്യാതനായി. താത്തൂർ എ.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ലൈലാബി. മക്കൾ: ഷിഹാബുദ്ദീൻ (പുന്നയൂർകുളം യു.പി സ്കൂൾ), മുഹമ്മദ് ശരീഫ് സഖാഫി (ഹിദായ പാലാഴി, എസ്.എസ്.എഫ് മുൻ ജില്ല പ്രസിഡൻറ്), ജുവൈരിയ കൊടിയത്തൂർ, ഹാജറ, ഫളീലത്ത്, പരേതനായ അബ്ദുറഊഫ്. മരുമക്കൾ: മുഹമ്മദ് വട്ടപ്പാറ കൊടിയത്തൂർ (ജിദ്ദ), അഷ്റഫ് ചിറ്റാരിപ്പിലാക്കൽ (റിയാദ്), അബ്ബാസ് നടുവത്ത് (അൽഖസീം), ഹഫ്സത്ത്, സഫീന.