ആലത്തൂർ: മോർക്കോട് കുറ്റിക്കാടൻ വീട്ടിൽ ഫാ. കെ.പി. വിൻസെൻറ് (90) നിര്യാതനായി. കുറ്റിക്കാടൻ വീട്ടിൽ പൊറിഞ്ചു-പതിയാൻ വീട്ടിൽ റോസമ്മ എന്നിവരുടെ മകനാണ്. 1955ൽ പൗരോഹിത്യം സ്വീകരിച്ചു. തിരുപ്പൂർപള്ള പാളയം ഇടവക വികാരിയായിരിക്കെയാണ് വിരമിച്ചത്. സഹോദരങ്ങൾ: കെ.പി. ലോറൻസ്, കൊച്ചുത്രേസ്യ, വിക്ടോറിയ, ബ്രജിത, പരേതരായ ജോൺ, മേരി.