വടകര: അഴിയൂർ മൂന്നാം ഗേറ്റിന് സമീപം ലോറിക്ക് ഇടയിൽ കുടുങ്ങി നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം. അഴിയൂരിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സേലം കള്ളക്കുറിശ്ശി സ്വദേശി താഗപ്പിള്ള (45)യാണ് മരിച്ചത്. കടയുടെ അരികിലിട്ട കോണ്‍ക്രീറ്റ് സ്ലാബില്‍ മണല്‍ നിറച്ച ടിപ്പര്‍ ലോറി കയറിയപ്പോള്‍ സ്ലാബ് പൊട്ടി വാഹനം ചരിഞ്ഞ് താഗപ്പിള്ള ഇതിനിടയില്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. പത്ത് വര്‍ഷമായി കുടുംബത്തോടെ അഴിയൂരിലെ താമസക്കാരനാണ്. ഭാര്യ: അഞ്ജലി. മകന്: സുരേഷ്.