വടക്കഞ്ചേരി: നട്ടെല്ലിന് അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന വടക്കഞ്ചേരി വാക്കോട് ആദർശ് (16) നിര്യാതനായി. ചികിത്സക്കുള്ള പണത്തിനായി വടക്കഞ്ചേരി ജനസഹായ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ചൂലന്നൂർ ഏരുകുളത്ത് തറവാട്ടുവീട്ടിൽ. പിതാവ്: പ്രമോദ്. മാതാവ്: ഷീജ. സഹോദരൻ: ആകാശ്.