കോഴിക്കോട്: ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ല ട്രഷററും ചലച്ചിത്ര നിർമാതാവുമായ സതീഷ് കുറ്റിയില്‍ (68). നിര്യാതനായി. 2016ല്‍ നിയമാസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടിൽ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എസ്.എന്‍.ഡി.പിയോഗം കോഴിക്കോട് സിറ്റി യൂനിയന്‍ സെക്രട്ടറിയായിരുന്നു. വടകര ജയഭാരത് തിയറ്റര്‍ ഉടമയാണ്. ജ്വലനം, കാക്കക്കും പൂച്ചക്കും കല്യാണം തുടങ്ങി ഏഴോളം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. പിതാവ്: സ്വാതന്ത്ര്യസമര സേനാനി കുറ്റിയില്‍ നാരായണന്. മാതാവ്: ലക്ഷ്മി. ഭാര്യ: അഡ്വ. സൈറ സതീഷ്. മക്കള്‍: ബ്രിട്ടോ സതീഷ്, ഷാരേ സതീഷ്. മരുമകള്‍: ശശികല ബ്രിട്ടോ. സഹോദരങ്ങള്‍: സുഭാഷ്, സുജാത, വേണുഗോപാല്‍, സുഗുണേഷ്, സന്തോഷ്, സുലേഖ, പരേതനായ സുരേഷ്. സംസ്കാരം വ്യാഴാഴ്ച.