പന്തളം: അച്ചൻകോവിലാറ്റിൽ അജ്ഞാതെൻറ മൃതദേഹം കണ്ടെത്തി. കുളനട കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം ചൊവ്വാഴ്ച രാവിലെ 10ന് ആറ്റിലൂടെ ഒഴുകിവന്ന മൃതദേഹം അഗ്നിരക്ഷാസേന കരക്ക് എത്തിച്ചു. 50 വയസ്സ് തോന്നിക്കുന്ന ഇയാൾ കാവി കൈലിയും ഷർട്ടും ധരിച്ചിട്ടുണ്ട്. പന്തളത്തും പരിസരത്തും കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ശബരിമല മഹോത്സവത്തോട് അനുബന്ധിച്ച് പന്തളത്ത് താൽക്കാലികമായി തുറന്ന ഫയർ സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ മധുവിെൻറ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസംഘം ആണ് മൃതദേഹം കരക്ക് അടുപ്പിച്ചത്. പന്തളം എസ്.എച്ച്.ഒ എസ് ശ്രീകുമാർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.