പന്തളം: ഭാര്യ മരിച്ച് മൂന്നാം ദിവസം ഭർത്താവും മരിച്ചു. പൂഴിക്കാട് മുകളുംപുറത്ത് കിഴക്കേതിൽ കണ്ഠൻ (98), ഭാര്യ തണ്ടാണിവിള തടത്തിൽ മേലേതിൽ ജാനകി (88) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ജാനകി മരിച്ചത്. സംസ്കാരം തിങ്കളാഴ്ച നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ കണ്ഠൻ മരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. കുട്ടിയാണ് കണ്ഠെൻറ മറ്റൊരു ഭാര്യ. കുട്ടൻ, ഗോപാലൻ, രാജൻ, രാജമ്മ എന്നിവരാണ് ജാനകിയുടെ മക്കൾ. മരുമക്കൾ: ഓമന, അമ്മിണി, സരസമ്മ, ഗോപാലൻ. കണ്ഠെൻറ രണ്ടാം ഭാര്യയിലുള്ള മക്കൾ: ആനന്ദൻ, അമ്പിളി, അനിത, ആനന്ദവല്ലി. മരുമക്കൾ: രാജി, ഭാസ്കരൻ, ബാലസുബ്രഹ്മണ്യൻ.