കൂട്ടാലിട: പൂനത്ത് മഹല്ല് കമ്മിറ്റി സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി.വി. ഇബ്രാഹിം മാസ്റ്റര്‍ (68) നിര്യാതനായി. പൂനത്ത് മുസ്ലിം റിലീഫ് കമ്മിറ്റി സെക്രട്ടറി, ശാഖാ മുസ്ലിം ലീഗ് പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമീലയാണ് ഭാര്യ. മക്കള്‍: ഷമീര്‍, ജാബിർ, ജൗഹറ. മരുമക്കള്‍: നിസാര്‍ (കൊളത്തൂര്‍), ഷഹാന (മുണ്ടോത്ത്), റിന്‍ഷിദ (വയനാട്).