കോഴിക്കോട്: ഫാ. സിറിയക് കുളിരാനി എസ്.ജെ (82) മലാപ്പറമ്പ് ക്രൈസ്റ്റ്ഹാളിൽ നിര്യാതനായി. കോട്ടയം ജില്ലയിലെ കടപ്ലാമറ്റം കുളിരാനി കുടുംബാംഗമാണ്. പിതാവ്: പരേതനായ ജോസ്. മാതാവ്: പരേതയായ ട്രീസ. സഹോദരങ്ങൾ: ജോയി, ജോർജ്, ഫ്രാൻസിസ്, റാണി, ഇഗ്നേഷ്യസ്. കോഴിക്കോട് രൂപതയിലെ റിപ്പൻ, കണ്ണൂർ രൂപതയിലെ കായപൊയിൽ എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻറ് ജോസഫ്സ് ഹൈസ്കൂൾ, തിരുമുടിക്കുന്ന് പി.എസ്.എച്ച്. സ്കൂൾ, കോഴിക്കോട് സെൻറ് ജോസഫ് സ്കൂൾ, എടത്വ പയസ് 10 ഐ.ടി.ഐ, കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകൻ, ഹെഡ്മാസ്റ്റർ, സുപ്പീരിയർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ക്രൈസ്റ്റ്ഹാൾ സെമിത്തേരിയിൽ.