രാമനാട്ടുകര: ബൈപാസിൽ സേവാ മന്ദിരം സ്കൂളിന് സമീപം എടശ്ശേരി പൊറ്റയിൽ കൗസ്തുഭത്തിൽ റിട്ട: റവന്യൂ ഡെപ്യൂട്ടി തഹസിൽദാർ അഡ്വ: ടി.പി. ശങ്കരൻ (76) നിര്യാതനായി. രാമനാട്ടുകര മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻറായിരുന്നു.രാമനാട്ടുകര റൂറൽ ഹൗസിങ് സൊസൈറ്റി പ്രസിഡൻറ്, ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ,രാമനാട്ടുകര വായനശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് ബാറിലെ അഭിഭാഷകനാണ്.ഭാര്യ: ചന്ദ്രിക (ഹോമിയോ). മക്കൾ: അഭിലാഷ്, അർച്ചന. മരുമകൻ: പ്രശാന്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.