കായക്കൊടി: അറക്കൂട്ടിയപറമ്പത്ത് കദീശ ഹജ്ജുമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ എ.പി. അബ്ദുല്ല മുസ്ലിയാർ. മക്കൾ: എ.പി. അന്ത്രു (അൽമാസ് മൊബൈൽസ്, കായക്കൊടി യൂനിറ്റ് വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ്), കുഞ്ഞമ്മദ്കുട്ടി (മാധ്യമം ഏജൻറ്), അബ്ദുൽസലാം, അബ്ദുൽ കരീം (ദുബൈ), കുഞ്ഞാമി, ആയിശു, ജമീല, പരേതരായ അമ്മദ്, മൊയ്തു. മരുമക്കൾ: വി.വി. അബൂബക്കർ മൗലവി (കേരള ജംഇയ്യതുൽ ഉലമ ഫത്വ കമ്മിറ്റി അംഗം, റിട്ട. അധ്യാപകൻ, കായക്കൊടി എ.എം.യു.പി സ്കൂൾ), കുഞ്ഞബ്ദുള്ള (കുറ്റ്യാടി), മറിയം, ഫാത്തിമ പാലേരി (അധ്യാപിക, ആലക്കാട് എം.എൽ.പി സ്കൂൾ), റംല (കുനിങ്ങാട്), സൽമ (തോടത്താൻകണ്ടി), പരേതനായ എം.കെ. അമ്മദ് മാസ്റ്റർ (ചങ്ങരംകുളം). സഹോദരങ്ങൾ: കെ.എസ്. കുഞ്ഞബ്ദുല്ല ഹാജി, കെ.എസ്. മൊയ്തു, കെ.എസ്. ഉമ്മർ, കെ.എസ്. മറിയം, പരേതരായ കെ.എസ്. കുഞ്ഞമ്മദ്, കെ.എസ്. അന്ത്രു, ഇബ്രാഹിം കുട്ടി, കുഞ്ഞിപ്പാത്തു.