നാദാപുരം: അരൂര്‍ നടേമ്മലിലെ പൗരപ്രമുഖനായ പൊയില്‍ അബ്ദുല്ല ഹാജി (102) നിര്യാതനായി. ദീർഘകാലമായി അരൂർ ഖുവ്വത്തുൽ ഇസ്ലാം മദ്റസ പ്രസിഡൻറ് ആയിരുന്നു. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: അമ്മദ് ഹാജി, സൂപ്പി ഹാജി, അബ്ദുറഹ്മാൻ മുസ്ലിയാർ, സാറ, റംല, റാബിയ, പരേതയായ മറിയം. മരുമക്കൾ: അമ്മദ് കുന്നത്ത് (അരൂർ), മുഹമ്മദ് (കാർത്തികപള്ളി), അബ്ദുല്ല (നിട്ടൂർ), ഇബ്രാഹീം (നിട്ടൂർ), റസീന (ചീക്കോന്ന്), നജ്മ (കായക്കൊടി), ഷക്കീല (വട്ടോളി).