കൊളത്തറ: ദീർഘകാലം കൊളത്തറ സ്രാമ്പ്യ കമ്മിറ്റിയുടെ പ്രസിഡൻറായിരുന്ന കടലുണ്ടി പഴയ ഇല്ലത്ത് മൊയ്തീൻകോയ ഹാജി (94) കൊളത്തറ ജെല്ലി ഫിഷ് വാട്ടർ സ്പോർട്സിന് സമീപമുള്ള വസതിയിൽ നിര്യാതനായി. ആലുവ എഫ്.എ.സി.ടി മുൻ ജീവനക്കാരനാണ്. മക്കൾ: ഫാത്തിമ ബീവി, മൈമൂന ബീവി, മുഹമ്മദ് ഇസ്മായിൽ, സക്കീർ ഹുസൈൻ, പരേതനായ അബ്ദുൽ സലാം, സുബൈദ, ജമീല. മരുമക്കൾ: ഹസ്സൻ, ഹുസ്സൻകുട്ടി, കുഞ്ഞുബാവ, പരേതനായ അബ്ദുൽ ലത്തീഫ്, സഫിയ, നാസിറ, ബുഷറ.