തലക്കുളത്തൂർ: എടക്കര പരേതനായ കോയിക്കൽ പത്മനാഭൻ നായരുടെ മകൻ ശ്രീജിത്ത് ശ്രീപത്മം (44) നിര്യാതനായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ജീവനക്കാരനാണ്. പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജറും മാനേജ്മെൻറ് കമ്മിറ്റി അംഗവുമായിരുന്നു. കൈത്താങ് ചാരിറ്റബ്ൾ സൊസൈറ്റി ട്രഷററാണ്. മാതാവ്: ശ്രീദേവി അമ്മ. ഭാര്യ: അഖില (പി.വി.എസ് ഹയർ സെക്കൻഡറി സ്കൂൾ, എരഞ്ഞിക്കൽ). മക്കൾ: വാണിലക്ഷ്മി, വേദ ലക്ഷ്മി. സഹോദരങ്ങൾ: ഷീജ, ബീന. സഞ്ചയനം ബുധനാഴ്ച.