വെള്ളിക്കുളങ്ങര: പുലർച്ച ടാപ്പിങ്ങിനായി തോട്ടത്തിലേക്ക് പോയ റബര്‍ കര്‍ഷകനെ പാറമടയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇഞ്ചക്കുണ്ട് കരിക്കുന്നേല്‍ തോമസിെൻറ മകന് ജോജോയെയാണ് (50) പത്തനോളിയിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും പാറമടയില്‍ കണ്ടെത്തി.ഉച്ചയായിട്ടും വീട്ടില്‍ തിരിച്ചെത്താതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.കേറല കോണ്‍ഗ്രസ്-എം മറ്റത്തൂര്‍ മണ്ഡലം സെക്രട്ടറിയാണ്. ഭാര്യ: മഞ്ജു. മക്കള്‍: അലയ്, അല്‍ന.