അങ്കമാലി: പ്രഭാത സവാരിക്കിടെ കാണാതായ ഗൃഹനാഥനെ വീടിനടുത്ത ചിറയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി മേക്കാട് കുണ്ടേപ്പറമ്പിൽ വീട്ടിൽ കേശവെൻറ മകൻ രവിയുടെ (75) മൃതദേഹമാണ് മേക്കാട് വേതുചിറയിൽ കണ്ടെത്തിയത്. ഇടക്കിടക്ക് രവിക്ക് തലചുറ്റൽ അനുഭവപ്പെടാറുണ്ടെന്ന് വീട്ടുകാർ പറയുന്നു. വേതുചിറക്ക് സമീപത്തെ റോഡിലൂടെ രാവിലെയും വൈകീട്ടും രവി പതിവായി നടക്കാറുമുണ്ട്. ബുധനാഴ്ച നടക്കാൻ പോയതിനുശേഷം കാണാതാകുകയായിരുന്നു. അതിനിടെയാണ് ഞായറാഴ്ച രാവിലെ വേതുചിറയിൽ മൃതദേഹം കണ്ടെത്തിയത്. ചിറയിൽ കാൽ വഴുതിവീണതാണെന്നാണ് കരുതുന്നത്. ഭാര്യ: സൗമിനി, മക്കൾ: സുനിൽ (സൗദി), വിനിൽ. മരുമകൾ: ദീപ (ഇൻകെൽ).