രാമനാട്ടുകര: രാമനാട്ടുകര പാറമ്മൽ കാവുങ്കര ലക്ഷ്മി നിവാസില്‍ പി.കെ. ശങ്കരനാരായണന് നായര്‍ (95) നിര്യാതനായി. കരിങ്കല്ലായ് എ.യു.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകൻ, രാമനാട്ടുകര എന്‍.എസ്.എസ് ഇംഗ്ലീഷ് മീഡിയം പ്രൈമറി എല്‍.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ, ആകാശവാണി അവതാരകന്, മാതൃഭൂമി മുൻ ലേഖകൻ, ദീര്‍ഘ കാലം രാമനാട്ടുകര എന്‍.എസ്.എസ് കരയോഗം പ്രസിഡൻറ്, രാമനാട്ടുകര പരിഹാരപുരം സുബ്രഹ്മണ്യക്ഷേത്ര ജീര്‍ണോദ്ധാരണ കമ്മിറ്റി ജന. സെക്രട്ടറി, ട്രസ്റ്റി ബോര്‍ഡ് അംഗം, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് ഭാരവാഹി, രാമനാട്ടുകര കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡൻറ്, സീനിയര്‍ സിറ്റിസണ്‍ അസോസിയേഷന് ഓഫ് രാമനാട്ടുകര പ്രസിഡൻറ്, പെന്‍ഷനേഴ്സ് അസോസിയേഷന് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: മണ്ണൂര്‍ ചങ്കരത്ത് ജാനകിയമ്മ. മകള്‍: എസ്. വിജയലക്ഷ്മി. മരുമകന്: ഇ. രാജാമണി (റിട്ട. ബി.എസ്.എന്‍.എല്‍).