കടലുണ്ടി: കടലുണ്ടിക്കടവിന് സമീപം മേലേത്തൊടി വീട്ടിൽ പഴയില്ലത്ത് മൊയ്തീൻ കുട്ടി ഹാജി (92) നിര്യാതനായി. ആലുവ ഫാക്ട് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ചിറമ്മൽ സൈനബ. മക്കൾ: അബ്ദുൽ സലാം (സൗദി), അബ്ദുറഹ്മാൻ, അബ്ദുൽ ജബ്ബാർ, ബാത്വിഷ് (റോയൽ സൊലൂഷൻസ്, കടലുണ്ടി), റംല, ഹഫ്സ (അധ്യാപിക, ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ, ചാലിയം), സുഹൈല, ഹന്നത്ത്. മരുമക്കൾ: ഹുസൈൻ (ഒലിപ്രം), ഉസ്മാൻ കോയ (മണ്ണൂർ) കുഞ്ഞിക്കോയ (കോടമ്പുഴ), നജാഫ്(ചാലിയം), സീനത്ത്, ഷറീന, മുസ്തരി, റുബീന കൊട്ടലത്ത്.