ഓർക്കാട്ടേരി: പ്രമുഖ ശിശുരോഗ വിദഗ്ധൻ ഓർക്കാട്ടേരി പാഞ്ചജന്യത്തിൽ ഡോ. പി. ചന്ദ്രൻ (75) നിര്യാതനായി. ഓർക്കാട്ടേരി സി.എച്ച്.സി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക് ഓർക്കാട്ടേരി ഏറാമല റോഡിലുള്ള വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശോഭന കണ്ണൂർ. മക്കൾ: പി. വിവേക് (ഐ.ടി. ബംഗളുരു), അനൂപ് (ബംഗളുരു), ഐശ്വര്യ. മരുമക്കൾ: നിഷ വിവേക്, അൽസബ അനൂപ്, ജിതിൻ രാജ് (ബേപ്പൂർ).