താമരശേരി: വെഴുപ്പൂര്‍ കുടുക്കിലുമ്മാരം മഹല്ല് കമ്മിറ്റി മുന്‍ വൈസ് പ്രസിഡൻറ് കയ്യേലിക്കുന്നുമ്മല്‍ മരക്കാര്‍ ഹാജി (101) നിര്യാതനായി. തെയ്യപ്പാറ വെള്ളുപൊയില് പുത്തന്‍പുരയില്‍ പരേതരായ കുഞ്ഞി കലന്തെൻറയും ഉമ്മാച്ചയുടെയും മകനാണ്. ഭാര്യ: കുവ്വച്ചാലില്‍ ഖദീജ. മക്കള്‍: മുഹമ്മദ് ഹാജി (ഹോട്ടല്‍ വ്യാപാരി), നാസര്‍ ഹാജി (കൊപ്ര വ്യാപാരം), സുബൈര്‍ നിസാമി (മുന്‍.അധ്യാപകൻ, ദാറുല്‍ ഹുദ, ചെമ്മാട്), ആയിശ, പാത്തൂട്ടി, മറിയം, ഹസീന, പരേതനായ ഇബ്രാഹിം. മരുമക്കള്‍: മൂസഹാജി, മുഹമ്മദ്, ഇമ്പിച്ചിമോദി, അബ്ദുറഹിമാന് (ചാത്തമംഗലം), മൈമൂന, ജുമൈല, സാജിത, സൈനബ.