തിക്കോടി: പള്ളിക്കര ചെറുവലത്ത് ചെട്ടിയേരി സി. ബാലകൃഷ്ണൻ നായർ (96) നിര്യാതനായി. പയ്യോളി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയായിരുന്നു. പള്ളിക്കര വായനശാല സ്ഥാപക അംഗവും കോടനാട്ടു കളങ്ങര പരദേവതാ ക്ഷേത്രം പ്രസിഡൻറുമായി പ്രവർത്തിച്ചിട്ടുണ്ട്. പഴയ കാല ബോൾ ബഡ്മിൻറൺ താരവും സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്നു. ഭാര്യ: ദേവി. മക്കൾ: സുരേഷ് (റിട്ട: അക്കൗണ്ട്സ് ഓഫിസർ, ഗവൺമെൻ്റ് ഹോമിയോ മെഡിക്കൽ കോളജ്), സ്നേഹലത. മരുമക്കൾ: അശോകൻ (റിട്ട. റീജണൽ മാനേജർ, ഹാൻഡികാപ്ഡ് കോർപറേഷൻ കോഴിക്കോട്), സതീദേവി (റിട്ട.പ്രധാന അധ്യാപിക സി.എം.സി ബോയ്സ് ഹൈസ്കൂൾ, എലത്തൂർ). സഞ്ചയനം.തിങ്കളാഴ്ച.