കൊയിലാണ്ടി: നടേരിയിലെ പഴയകാല കോൺഗ്രസ് നേതാവ് മുത്താമ്പി കയനേടത്ത് ഉണ്ണരക്കുട്ടി (89) നിര്യാതനായി. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, നമ്പ്രത്തുകര കയർ സഹകരണ സംഘം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ജാനു പുത്തൻപുരയിൽ. മക്കൾ: ശങ്കരൻ റിട്ട: അധ്യാപകൻ (നമ്പ്രത്തുകര യു .പി സ്കൂൾ), സത്യൻ (ഗവ. ഹോമിയോ മെഡിക്കൽ കോളജ് കാരപ്പറമ്പ്), ബാബു (എം.ജി കോളജ് കൊയിലാണ്ടി). മരുമക്കൾ: റീജ (ഭവൻസ് സ്കൂൾ ആനവാതിൽ), മിനി, ഷർമിള. സഹോദരങ്ങൾ: ചിരുതക്കുട്ടി, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞി മാത, നാരായണൻ. സഞ്ചയനം: ശനിയാഴ്ച.