ഉള്ള്യേരി: ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കൊയക്കാട് കൊളോത്ത് കെ. ഗിരീഷ് കുമാർ (46) നിര്യാതനായി. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള ഡി.ജി.പി യുടെ ബാഡ്ജ് ഓഫ് ഓണർ അടക്കം നിരവധി പുരസ്കാരങ്ങളും ഗൂഡ്സർവിസ് എൻട്രികളും നേടിയിട്ടുണ്ട്. കൂടത്തായി കൊലപാതക പരമ്പര അടക്കമുള്ള പ്രമാദമായ പല കേസുകളിലെയും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട് സിറ്റി, എ.ആർ ക്യാമ്പ്, കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അച്ഛൻ: ഉണ്ണിനായർ. അമ്മ: തങ്കം. ഭാര്യ: ദിവ്യ. മകൾ: ഗായത്രി.