ഏറ്റുമാനൂർ: നിയന്ത്രണം വിട്ട തടിലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്അപ് വാനിലിടിച്ച് ഡ്രൈവർ മരിച്ചു. പിക്അപ് വാൻ ഡ്രൈവർ തമിഴ്നാട് തിരുെനൽവേലി സ്വദേശി ശിവനുവിെൻറ മകൻ മുരുകനാണ് (23) മരിച്ചത്. എം.സി റോഡിൽ തെള്ളകത്തിനും ഏറ്റുമാനൂരിനുമിടയിൽ 101 കവല ഭാഗത്ത് ഞായറാഴ്ച പുലർച്ച നാലിനായിരുന്നു അപകടം. തമിഴ്നാട്ടിൽനിന്ന് എത്തിച്ച വാഴക്കുലകൾ കോട്ടയം പച്ചക്കറി മാർക്കറ്റിൽ ഇറക്കി മടങ്ങുകയായിരുന്നു പിക്അപ് വാൻ. 101 കവല എത്തിയപ്പോൾ പിക്അപ് വാൻ തകരാറിലായതോടെ റോഡരികിൽ നിർത്തിയ ഡ്രൈവർ മുരുകൻ വാനിെൻറ ബോണറ്റ് ഉയർത്തി പരിശോധിക്കുന്നതിനിെട ലോറി വാനിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽനിന്ന് തെന്നി മാറിയ പിക്അപ് വാൻ തൊട്ടടുത്ത മതിലിൽ ഇടിച്ചുമറിഞ്ഞു. മതിലിനും വാനിനുമിടയിൽ ഞെരിഞ്ഞമർന്ന മുരുകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.