അടിമാലി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. രാജാക്കാട് മുല്ലക്കാനം ചെറുതാനിയിൽ ബിജു കുര്യനാണ് (47) മരിച്ചത്. രാജാക്കാട് ടൗണിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണ് അപകടത്തിൽപെട്ട വാഹനവും ബിജുവിനെയും നാട്ടുകാർ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാജാക്കാട് പൊലീസ് നടപടി സ്വീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ആനി. മക്കൾ: ദിയാമോൾ, ബിയോൺ, ജിയോൺ, ഡിയോൺ.