അങ്കമാലി: ശനിയാഴ്ച രാത്രി കണ്ണൂർ താവക്കരയിലുണ്ടായ വാഹനാപകടത്തിൽ അങ്കമാലി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. പൂതംകുറ്റി പാണിക്കശ്ശേരി വീട്ടിൽ ഷാജിയുടെ മകൻ ഗൗതം കൃഷ്ണ (20), കാഞ്ഞിരത്തിങ്കൽ ജോയിയുടെ മകൻ ജിസ് ജോയ് (24) എന്നിവരാണ് മരിച്ചത്. അയൽവാസികളായ ഇരുവരും കണ്ണൂരിൽ ഹോട്ടൽ ജീവനക്കാരായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. അജിതയാണ് ഗൗതം കൃഷ്ണയുടെ മാതാവ്. സഹോദരി: ആതിര.
ജിസ് ജോയിയുടെ മാതാവ് ത്രേസ്യാമ്മ. സഹോദരങ്ങൾ: സെബി, സിൽസി (ഇരുവരും ദുൈബ).
ഗൗതം കൃഷ്ണയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ശങ്കരംകുഴി പൊതുശ്മശാനത്തിലും ജിസ് ജോയിയുടേത് തിങ്കളാഴ്ച രാവിലെ 10ന് താബോർ തിരുക്കുടുംബ ദേവാലയ സെമിത്തേരിയിലും നടക്കും.