മൂന്നിയൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചിക്കു സമീപമുണ്ടായ വാഹനാപകടത്തിൽ തലപ്പാറ സ്വദേശി മരിച്ചു. കൈതകത്ത് മുള്ളുങ്ങൽ മായിൻകുട്ടിയാണ് (68) മരിച്ചത്.ശനിയാഴ്ച രാത്രി 12ഓടെ പൊള്ളാച്ചിക്കടുത്ത സ്വാമിനാഥപുരത്തായിരുന്നു അപകടം. മായിൻകുട്ടി നടത്തിയിരുന്ന ഹോട്ടൽ അടച്ച് റൂമിലേക്ക് പോകവെയാണ് ബൈക്കിടിച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു . അപകടത്തിൽ ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. രണ്ടാഴ്ച മുമ്പാണ് മായിൻകുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വാമിനാഥപുരത്ത് ഹോട്ടൽ തുടങ്ങിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച മുട്ടിച്ചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ഭാര്യ: ഖദീജ. മക്കൾ: സനീറ, ഫാറൂഖ്, നൗഷാദ്, ഫൈസൽ, സഫ്വാൻ. മരുമക്കൾ: അബ്ദുൽ അസീസ് മുസ്ലിയാർ (വി.കെ പടി), ആസിഫ, ജുമൈല, അസ്ലിയത്ത്, സമീറ. സഹോദരങ്ങൾ: കുഞ്ഞിമ്മ്, അഹമ്മദ്, സൈതലവി, അബ്ദുൽ കരീം, കുഞ്ഞിപ്പാത്തുമ്മ.