തിരൂർ: കോഴിക്കോട് മേപ്പയൂർ സ്വദേശിയും തിരൂർ സെൻട്രൽ അന്നാരയിലെ താമസക്കാരനുമായ ഡോ. തേനാം കുഴിയിൽ ശ്രീധരൻ (61) നിര്യാതനായി. സി.പി.എം തിരൂർ സെൻട്രൽ അന്നാര ബ്രാഞ്ച് അംഗമായിരുന്നു. പൊന്നാനി എം.ഇ.എസ് കോളജിലെ റിട്ട. കോമേഴ്സ് വിഭാഗം തലവനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. എ.കെ.പി.സി.ടി.എ മലപ്പുറം ജില്ല സെക്രട്ടറി, സംസ്ഥാന പ്രവർത്തകസമിതി അംഗം, പു.ക.സ മലപ്പുറം ജില്ല ജോ. സെക്രട്ടറി, ജ്വാല ഫിലിം സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു. പരേതരായ ശങ്കരൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: ഷീജ (ഇരിങ്ങാവൂർ എ.എം.യു.പി സ്കൂൾ അധ്യാപിക). മക്കൾ: ഡോ. നമിത, അതുൽ. മരുമകൻ: ഡോ. കൃഷ്ണചന്ദ്രൻ (സെൻറ് ജയിൻസ് ആശുപത്രി ചാലക്കുടി). സഹോദരങ്ങൾ: ഗംഗാധരൻ, രാധ, ടി.കെ. പ്രഭാകരൻ (റിട്ട. അധ്യാപകൻ, ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ, എൻ.സി.പി ബ്ലോക്ക് സെക്രട്ടറി).