തേഞ്ഞിപ്പലം: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) നേതാവ് പുത്തൂർപള്ളിക്കൽ കെ. കുഞ്ഞാലൻകുട്ടി മദനി (82) നിര്യാതനായി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിെൻറ പിതാവാണ്. കെ.എൻ.എം സംസ്ഥാന സമിതി അംഗം, മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡൻറ്, യൂനിവേഴ്സിറ്റി മണ്ഡലം പ്രസിഡൻറ്, സെക്രട്ടറി, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി, എടവണ്ണ ജാമിഅ സലഫിയ്യ ഭരണ സമിതി അംഗം, ദീർഘകാലം പുത്തൂർപള്ളിക്കൽ മഹല്ല് കമ്മിറ്റി സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. പുത്തൂർപള്ളിക്കൽ എ.എം.യു.പി സ്കൂൾ അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മണ്ഡലത്തിലെ 20ഒാളം സലഫി മസ്ജിദുകളുടെ നിർമാണത്തിന് നേതൃപരമായ പങ്കുവഹിച്ചു.ഭാര്യ: പള്ളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡൻറ് പരേതനായ വി.പി. കുഞ്ഞഹമ്മദ് മാസ്റ്ററുടെ മകൾ വി.പി. സഫിയ.മറ്റു മക്കൾ: ഷറഫുദ്ദീൻ കണ്ണേത്ത് (കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ്), സിദ്ദീഖ് (ബിസിനസ്), റഫീഖ് (പുത്തൂർപള്ളിക്കൽ വി.പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂൾ), ശാഹിദ് (കുവൈത്ത്). മരുമക്കൾ: റംല, ഹസീന, ശമീന, ഹസീന, റംഷീന. സഹോദരങ്ങൾ: കെ. സയ്താലി (റിട്ട. ജോയൻറ് രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല), കെ. അഹമ്മദ് (കോഹിനൂർ), അബ്ദുറസാഖ്, അബ്ദുൽ ഗഫൂർ, അബ്ദുല്ലത്തീഫ് (റിട്ട. പുത്തൂർപള്ളിക്കൽ വി.പി.കെ.എം.എം ഹയർസെക്കൻഡറി സ്കൂൾ), ശിഹാബുദ്ദീൻ, ഷൗക്കത്തലി, നസീമ, ഫാത്തിമത്തു സുഹ്റ, പരേതരായ അബ്ദുൽ കരീം, അബ്ദുസ്സമദ്.