കോട്ടായി: കൊല്ലങ്കോട്ട് കളം കണ്ണിയുടെ മകൻ കൃഷ്ണൻ (52) കോവിഡ് ബാധിച്ച് മരിച്ചു. ഓടനൂർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാതാവ്: ചെല്ല. ഭാര്യ: രജനി. മക്കൾ: ശ്രുതി, നിഷാന്ത്, നിമിഷ. മരുമകൻ: സുമേഷ്.