പുലാപ്പറ്റ: മഞ്ജു നിവാസിൽ വി. വിജയലക്ഷ്മി (61) നിര്യാതയായി. ഡി.പി.എ.യു.പി സ്കൂൾ കോണിക്കഴി മുൻ അധ്യാപിക, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം, കെ.പി.എസ്.ടി.എ റവന്യൂ ജില്ല സെക്രട്ടറി, മഹിള കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻറ്, ജി.എസ്.എസ് ഫോറം വനിത കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പി. ഗോപാലകൃഷ്ണൻ (പത്ര ഏജൻറ്). മക്കൾ: മഞ്ജുഷ (അധ്യാപിക, വി.പി.എ.യു.പി.എസ് കുണ്ടൂർക്കുന്ന്), നിമിഷ (അധ്യാപിക, എ.യു.പി.എസ് ശ്രീകൃഷ്ണപുരം). മരുമക്കൾ: എ. പ്രിയൻ (ഹെൽത്ത് ഇൻസ്പെക്ടർ കോട്ടപ്പുറം), സജീഷ് (കെ.എസ്.ആർ.ടി.സി മണ്ണാർക്കാട്).