ആലത്തൂർ: എരിമയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.എം പ്രാദേശിക നേതാവുമായ കുനിശ്ശേരി ചായ മൂച്ചിയിൽ കെ.വി. വേലൻ കുട്ടി (70) നിര്യാതനായി. സി.ഐ.ടി.യു ഡിവിഷൻ കമ്മിറ്റിയംഗം, കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി അംഗം, ചെത്ത് തൊഴിലാളി യൂനിയൻ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, മദ്യ വ്യവസായ തൊഴിലാളി യൂനിയൻ താലൂക്ക് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: അനിൽ, ദിപ്തി, പരേതനായ കണ്ണൻ. സഹോദരി: ദേവകി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.